Type Here to Get Search Results !

Bottom Ad

കുമ്മനത്തോട് അമിത് ഷാ: ബിജെപി നിര്‍വാഹകസമിതി 20നകം പുനഃസംഘടിപ്പിക്കണം.



അലഹാബാദ് (യുപി) : (www.evisionnews.in) ബിജെപി  സംസ്ഥാന നിര്‍വാഹക സമിതി 20നകം പുനഃസംഘടിപ്പിക്കാന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനോടു നിര്‍ദേശിച്ചു. ജില്ലാ ഭാരവാഹികളുടെ ഒഴിവുകള്‍ ഉടന്‍ നികത്താനും ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്യാനും സംഘടനാവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി 23നു പാലക്കാട്ടു നടക്കുന്ന സംസ്ഥാന നേതൃയോഗത്തില്‍ അമിത് ഷാ പങ്കെടുക്കും.

പത്തു വര്‍ഷത്തിനിടെ ബിജെപിക്കുണ്ടായ വോട്ട് വര്‍ധനയുടെ ബൂത്തുതലത്തിലുള്ള കണക്കുകള്‍ അന്നു സമര്‍പ്പിക്കാനും അമിത് ഷാ നിര്‍ദേശിച്ചിട്ടുണ്ട്. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും തിരഞ്ഞെടുപ്പു മാനേജ്‌മെന്റ് കമ്മിറ്റി കണ്‍വീനറായിരുന്ന വി.മുരളീധരനും നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കേരളത്തില്‍ നിന്നു കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍, പി.കെ.കൃഷ്ണദാസ്, വി.മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍, അല്‍ഫോന്‍സ് കണ്ണന്താനം, കെ.ആര്‍.ഉമാകാന്തന്‍, കെ.സുഭാഷ് എന്നിവരാണു ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുത്തത്.

keywords: Amitsha-Kummanam-bjp-kerala-state-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad