കൊച്ചി : (www.evisionnews.in) പിണറായി വിജയനും സീതാറാം യച്ചൂരിയും ചേര്‍ന്ന് വി.എസിനെ കബളിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരത്തിലെത്തിയാല്‍ 'എല്ലാം ശരിയാക്കു'മെന്ന് പറഞ്ഞവര്‍ വി.എസ് അച്യുതാനന്ദനെയാണ് ആദ്യം ശരിയാക്കിയതെന്നും ഇനിയും എം.എല്‍.എയായി തുടരണോ എന്നകാര്യം വി.എസാണ് തീരുമാനിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫിന്റെ അടിത്തറ തകര്‍ന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണ്. 'പാര്‍ട്ടി അധികാര കേന്ദ്രമാകരുത്' എന്ന കോടിയേരിയുടെ പ്രസ്താവന സിപിഎമ്മിന്റെ കാപട്യമാണ് വെളിവാക്കുന്നത്. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ തിളക്കത്തോടെ യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും ചെന്നിത്തല പറഞ്ഞു.
keywords: Ramesh-Chennithala-Vs-punaray-Yechori

Post a Comment
0 Comments