Type Here to Get Search Results !

Bottom Ad

കാന്തപുരം-സംഘപരിവാര്‍ ബന്ധം; കോടിയേരി അപഹാസ്യനാകുന്നു: കെ.പി.എ. മജീദ്

മലപ്പുറം: (www.evisionnews.in) കാന്തപുരവും സംഘ്പരിവാരും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയതിന് കോടിയേരിക്ക് എന്തിനാണിത്ര അസഹിഷ്ണുതയെന്ന് കെ.പി.എ. മജീദ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന്റെ കേന്ദ്രമായ പാലക്കാട്ട് പാര്‍ട്ടിയുടെ സമ്മുന്നതനേതാവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ബി.ജെ.പിക്ക് വോട്ട് കൂടുകയും ചെയ്തത് ഏതില്‍ നിന്നുള്ള ചോര്‍ച്ചയാണെന്ന കാര്യം സി.പി.ഐ.എം സെക്രട്ടറി മറച്ചുപിടിക്കുകയാണ്. ഈ ജാള്യത മറയ്ക്കാന്‍ മുസ്‌ലിംലീഗിന്റെ നേര്‍ക്കല്ല വരേണ്ടതെന്നും കെ.പി.എ മജീദ് പറഞ്ഞു.മുസ്ലിം ലീഗിനെതിരായ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായ പ്രകടനങ്ങള്‍ അപഹാസ്യമാണെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. 
തെരഞ്ഞെടുപ്പില്‍ പണമെറിഞ്ഞും വര്‍ഗീയ തീവ്രവാദ സംഘടനുകളുമായി അവിഹിത ബന്ധങ്ങളുണ്ടാക്കിയിട്ടും മുസ്‌ലിംലീഗിന്റെ അടിത്തറയിളക്കാന്‍ കഴിയാത്തതിലെ നിരാശയാണ് സി.പി.ഐ.എം സെക്രട്ടറിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. ലീഗിനെ വിമര്‍ശിക്കാന്‍ സി.പി.ഐ.എം സമയം കളയുന്നതിനു പകരം ജനങ്ങളുടെ ദുരിതം പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാട്ടില്‍ അക്രമങ്ങള്‍ നടത്തി സമാധാനന്തരീക്ഷം തര്‍ക്കുന്നത് സി.പി.ഐ.എം ആര്‍.എസ്.എസ് സംഘങ്ങളാണ്. തിരഞ്ഞെടുപ്പിനുശേഷം ഉണ്ടായ അക്രമസംഭവങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. തിരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് നന്ദി പറയാന്‍പോലും കഴിയാത്ത സാഹചാര്യമാണ് നിലവിലുള്ളത്.

പുതിയ ഭരണം വന്നശേഷമുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഭരണത്തിലെ പ്രമുഖകക്ഷിയെന്ന നിലയില്‍ മുന്‍കൈ എടുക്കേണ്ടത് സി.പി.ഐ.എം ആണ്. മുസ്‌ലിംലീഗ് അക്രമത്തെ ഒരിക്കലും പ്രോല്‍സാഹിപ്പിക്കുന്നില്ല. അക്രമത്തില്‍ ലീഗ് വിശ്വസിക്കുന്നില്ല. അക്രമം നിറുത്താന്‍ സി.പി.ഐ.എം നേതൃത്വം തയ്യാറാവണം. അധികാരത്തിന്റെ മറവില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരെ വേട്ടയാടാന്‍  സി.പി.ഐ.എം ശ്രമിക്കുന്നെന്നും മജീദ് കുറ്റപ്പെടുത്തി.

keywords: K.P.A Majeed-Kanthapuram-sankapaivar-


Tags

Post a Comment

0 Comments

Top Post Ad

Below Post Ad