Type Here to Get Search Results !

Bottom Ad

പിഞ്ചുകുഞ്ഞുമായി ഭര്‍തൃമതിയെ കാണാതായി


ആദൂര്‍ (www.evisionnews.in): മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞുമായി ഭര്‍തൃമതിയെ കാണാതായതായി പരാതി. ആദൂര്‍ മാസ്തിക്കുണ്ടിലെ സഈദ് നുഅ്മാന്റെ ഭാര്യ ഹബീബ (21)യെയും കുഞ്ഞിനെയുമാണ് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ കാണാതായത്. വിദ്യാനഗര്‍ ചെട്ടുംകുഴി സ്വദേശിനിയാണ് യുവതി. സഈദ് നുഅ്മാന്‍ ബേക്കറി തൊഴിലാളിയാണ്. ഭര്‍ത്താവും വീട്ടുകാരും പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഭര്‍ത്താവ് ആദൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.


Keywords: Kasaragod-news-adhur-housewife-missing-with-child

Post a Comment

0 Comments

Top Post Ad

Below Post Ad