Type Here to Get Search Results !

Bottom Ad

എം.ഇ.എസ് യൂത്ത് വിംഗ്: സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു



കാസര്‍കോട് (www.evisionnews.in) : എം.ഇ.എസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി വിവിധ കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ജില്ലയിലെ പ്രമുഖ സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പഠിക്കാനാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. നിലവില്‍ പഠിക്കുന്നവരെ പരിഗണിക്കുന്നതല്ല. 

ബി.കോം, പ്രീ- പ്രൈമറി, ടീച്ചേര്‍സ് ട്രെയിനിംഗ് കോഴ്‌സ്, പ്ലസ് വണ്‍ (കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ്), ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ് ഇന്റീരിയല്‍ ഡിസൈനിംഗ്, ഫാഷന്‍ ഡിസൈനിംഗ്, മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ് തുടങ്ങിയ കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കാനാണ് അവസരം നല്‍കുക. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ദിരാനഗര്‍ കൊര്‍ദോവ കാമ്പസുമായി ബന്ധപ്പെടണമെന്ന് പ്രസിഡണ്ട് എം.എ നജീബ്, ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995 808 785, 9048 101 333.

keywords: MES-Scholarship-Cordova-College

Post a Comment

0 Comments

Top Post Ad

Below Post Ad