തിരുവനന്തപുരം (www.evisionnews.in): മുസ്ലിം മുക്ത ഇന്ത്യ കെട്ടിപ്പടുക്കണമെന്ന വിവാദ പരാമര്‍ശം നടത്തിയ വി.എച്ച്.പി നേതാവ് സാധ്വി പ്രാചിക്കെതിരെ ബിജെപി അനുഭാവിയും ശബരിമല തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വര്‍ പരാതി നല്‍കി. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യം നേടിക്കഴിഞ്ഞു. അടുത്ത ലക്ഷ്യം മുസ്ലിംകളില്ലാത്ത ഇന്ത്യയാണെന്നായിരുന്നു സാധ്വിയുടെ പ്രസ്താവന. ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വ്യാപിച്ചിരുന്നു. ഈ വീഡിയോ ഇന്റര്‍നെറ്റില്‍നിന്നു നീക്കം ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസ് കമ്മീഷണറുമായി വിശദമായ ചര്‍ച്ച നടത്തിയതായും കോടതിയിലേക്ക് നീങ്ങുന്നതായും രാഹുല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഞാന്‍ ഒരു ഹിന്ദുവാണ്, ഇന്ത്യനാണ്. ഇന്ത്യയിലെ മുസ്ലിംങ്ങളും ക്രിസ്ത്യാനികളും, ഒരു വിശ്വാസവും ഇല്ലാത്തവരും എന്റെ സഹോദരി സഹോദരന്മാര്‍ ആണ്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും മുസ്ലിം ജനത ഉള്ള രാജ്യമാണ് ഇന്ത്യ. അവരുടെ താല്‍പര്യം, അവരുടെ വിശ്വാസം എല്ലാം എന്റെ ഉത്തരവാദിത്വം കൂടിയാണെന്നും രാഹുല്‍ വ്യക്തമാക്കുന്നു. മുസ്ലിം വിമുക്ത ഇന്ത്യയല്ല, ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും പൂര്‍ണ സ്വാതന്ത്രൃം ലഭിക്കുന്ന ഇന്ത്യയാണ് വേണ്ടതെന്നും രാഹുല്‍ പറയുന്നു.
Keywords; rahul-ishwer-kerala-swathi-prachi
Post a Comment
0 Comments