Type Here to Get Search Results !

Bottom Ad

അഞ്ജുവിന്റെ ആരോപണം നിഷേധിച്ച് ജയരാജന്‍

തിരുവനന്തപുരം (www.evisionnews.in): സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും മുന്‍ കായികതാരവുമായ അഞ്ജുബോബി ജോര്‍ജ്ജിനോട് പരുഷമായി പെരുമാറിയെന്ന ആരോപണം കായികമന്ത്രി ഇ.പി ജയരാജന്‍ നിഷേധിച്ചു. അഞ്ജുവിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും തന്നെ കണ്ടതിന് ശേഷം സന്തോഷത്തോടെയാണ് അഞ്ജു പോയതെന്നും ജയരാജന്‍ പറഞ്ഞു. 

സ്പോര്‍ട്സ് കൗണ്‍സിലിലെ പരിശീലകരുടെ സ്ഥലം മാറ്റം സംബന്ധിച്ച് സംസാരിക്കാന്‍ മന്ത്രിയെ കാണാന്‍ പോയപ്പോള്‍ അഞ്ജു അടക്കമുള്ള സ്പോര്‍ട്്സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരും പാര്‍ട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ച് കായിക മന്ത്രി ജയരാജന്‍ തട്ടിക്കയറിയെന്നും എല്ലാവരും കാത്തിരുന്നു കണ്ടോ എന്നദ്ദേഹം ഭീഷണിയും മുഴക്കിയതായും അഞ്ജു പറഞ്ഞിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ട അഞ്ജു ജയരാജന്റെ പെരുമാറ്റത്തില്‍ അതൃപ്തി അറിയിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു.


Keywords: Kasaragod-news-jayarajan

Tags

Post a Comment

0 Comments

Top Post Ad

Below Post Ad