Type Here to Get Search Results !

Bottom Ad

കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഉപ്പള (www.evisionnews.in): സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ ഷിറിയ കടപ്പുറത്ത് കണ്ടെത്തി. കര്‍ണാടക ഹാവേരി സ്വദേശി കുട്ടപ്പയുടെ (20) മൃതദേഹമാണ് കണ്ടെത്തിയത്. ഉപ്പള മണിമുണ്ടയില്‍ കടലില്‍ കുട്ടപ്പ ഉള്‍പ്പെടെ അഞ്ച് പേരാണ് ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ കുളിക്കാനിറങ്ങിയത്. 

വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും മത്സ്യത്തൊഴിലാളികളും രാത്രി വൈകുവോളം തിരച്ചില്‍ നടത്തിയെങ്കിലും കുട്ടപ്പയെ കണ്ടെത്താന്‍ സാധിച്ചില്ല. രാവിലെ തീരദേശ പോലീസ് തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കാണപ്പെട്ടത്. ഉപ്പളയില്‍ കോണ്‍ക്രീറ്റ് ജോലിക്കാണ് കുട്ടപ്പ ഉള്‍പെടെയുള്ള തൊഴിലാളികള്‍ എത്തിയത്. ജോലി കഴിഞ്ഞ് ഇവരെല്ലാം കടലില്‍ കുളിക്കാനിറങ്ങുകയായിരുന്നു. കുട്ടപ്പയുടെ ബന്ധുക്കള്‍ ഉപ്പളയിലെത്തിയിട്ടുണ്ട്. കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.


Keywords: Kasaragod-uppala-

Post a Comment

0 Comments

Top Post Ad

Below Post Ad