കാസര്‍കോട് (www.evisionnews.in): ബിഗ് ബസാര്‍ ബില്‍ഡിംഗില്‍ നാലാം നിലയില്‍ ആരംഭിച്ച മെഡിക്കല്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സുകളുള്ള അല്‍റാസി പാരാമെഡിക്കല്‍ കോളജിലേക്കുള്ള സ്‌കോളര്‍ഷിപ്പോടു കൂടിയുള്ള പഠനത്തിന് അപേക്ഷ തീയതി ഈ മാസം 30 വരെ നീട്ടിയതായി മാനേജിംഗ് കമ്മിറ്റി അറിയിച്ചു. ഡിപ്ലോമ മെഡിക്കല്‍ ലാബ് ടെക്നീഷ്യന്‍, റേഡിയോഗ്രാഫി, എം.എല്‍.ടി തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷ. എം.എച്ച്.ആര്‍.ടി ഗവണ്‍മെന്റ് ഓഫ് ഇന്ത്യ അംഗീകൃത സിലബസും ഐ.എസ്.ഒ 9001: 2008 സര്‍ട്ടിഫിക്കറ്റുമാണ് ഇവിടെ നിന്നും ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8129775977, 8129775677.
Post a Comment
0 Comments