കാസര്‍കോട് (www.evisionnews.in): ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമുവിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന ഉദുമ ഡിവിഷന്‍ സീറ്റിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയസാധ്യത മുന്‍ നിര്‍ത്തി സിപിഎം ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ പൊതു സ്വതന്ത്രനെ തേടുന്നു. നിലവില്‍ സഖ്യപാര്‍ട്ടിയായ ഐഎന്‍എല്ലിന്റെതാണ് ഉദുമ സീറ്റ്.
എന്നാല്‍ ജില്ലയിലെ രാഷ്ട്രീയ രംഗത്ത് വലിയ മാറ്റിമറിച്ചിലുകള്‍ക്ക് സാഹചര്യം സൃഷ്ടിച്ചേക്കാവുന്ന ഉദുമ ഉപതെരഞ്ഞെടുപ്പില്‍ ഈ സീറ്റില്‍ ഒരു പൊതുസ്വതന്ത്രനെ സ്ഥാനാര്‍ത്ഥിയാക്കുന്നതാണ് ഉചിതമെന്ന് ജില്ലാ പഞ്ചായത്തംഗവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ വിപിപി മുസ്തഫ ഇ വിഷന്‍ ന്യൂസിനോട് പറഞ്ഞു. ആഞ്ഞുപിടിച്ചാല്‍ ഉദുമ ഡിവിഷനില്‍ എല്‍ഡിഎഫിന്റെ കൊടി പറത്താമെന്നും മുസ്തഫ പറഞ്ഞു.
അതേസമയം ഇതു സംബന്ധിച്ച തീരുമാനങ്ങളൊന്നും എല്‍ഡി.എഫ് കൈക്കൊണ്ടിട്ടില്ല. ചെറിയ പെരുന്നാളിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ഈ കാലയളവിനുള്ളില്‍ ഡിവിഷനിലെ തന്ത്രങ്ങള്‍ മെനയും. സിപിഎമ്മിന്റെ ഡിവിഷന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഉടന്‍ നിലവില്‍ വരും. ഐഎന്‍എല്ലിലെ പിബി അഹമ്മദ് ഉദുമയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണമുണ്ടല്ലോ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മറുപടി.
മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ പെട്ടിയിലാക്കി വിജയിക്കാനുള്ള തന്ത്രമാണ് പൊതു സ്വതന്ത്രനെന്ന സിപിഎം ആശയത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വിജയിപ്പിച്ചാല്‍ ഉദുമയിലൂടെ ജില്ലാ പഞ്ചായത്ത് ഭരണം കൈപിടിയിലൊതുക്കാമെന്നാണ് സിപിഎം കണക്കുകൂട്ടല്‍.
Keywords: Kasaragod-news-uduma-sub-election-cpm-searching-
Post a Comment
0 Comments