Type Here to Get Search Results !

Bottom Ad

മുന്‍ സ്പീക്കര്‍ ടി.എസ് ജോണ്‍ അന്തരിച്ചു


ആലപ്പുഴ (www.evisionnews.in): മുന്‍ മന്ത്രിയും നിയമസഭാ സ്പീക്കറുമായ ടി.എസ് ജോണ്‍ (77) അന്തരിച്ചു. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 7.30 നായിരുന്നു അന്ത്യം. പത്തനംതിട്ട സ്വദേശിയാണ്. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളിലൊരാളായ ടി.എസ് ജോണ്‍ കല്ലുപ്പാറ മണ്ഡലത്തില്‍ നിന്ന് നാലു തവണ നിയമസഭയിലെത്തി. 1966-67 കാലത്ത് ഒരു വര്‍ഷം സ്പീക്കറായിരുന്നു. 1978 ല്‍ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്നു. 

1939ലാണ് ജനനം. എസ്.ബി കോളജില്‍ പഠനകാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായി. കേരള കോണ്‍ഗ്രസ് പിളര്‍പ്പിന് ശേഷം ജോസഫ് ഗ്രൂപ്പിനൊപ്പവും അതിന് ശേഷം പിസി ജോര്‍ജ്ജിന്റെ കേരള കോണ്‍ഗ്രസ് സെക്യുലറിന്റെ ചെയര്‍മാനുമായിരുന്നു. ഏലിക്കുട്ടിയാണ് ഭാര്യ. ഇദ്ദേഹത്തിന്റെ മക്കളും പേരമക്കളും വിദേശത്താണ്.

keywords: TS-john_obitury

Post a Comment

0 Comments

Top Post Ad

Below Post Ad