കാസര്‍കോട് (www.evisionnews.in): വനിതാ നേതാവ് നഗരഭരണം നയിക്കുന്ന കാസര്‍കോട്ടെ സ്ത്രീയാത്രക്കാരുടെ ദുരിതമറിയാന്‍ ബന്ധപ്പെട്ടവര്‍ മുതിരാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലും പരിസരത്തും വനിതകള്‍ക്ക് വേണ്ടത്ര ശൗചാലയമില്ലാത്തതാണ് നഗരത്തിലെത്തുന്ന സ്ത്രീകളെ അലട്ടുന്ന പ്രശ്‌നം. ഏറെ മുറവിളിക്ക് ശേഷം ലഭിച്ച ഈ-ടോയ്ലറ്റും ഇപ്പോള്‍ അടച്ചിട്ടുകഴിഞ്ഞു. ബസ്റ്റാന്റ് കോംപ്ലക്സിലെ ശൗചാലയങ്ങളില്‍ പലതും പ്രവര്‍ത്തനരഹിതമാണ്.
ദേശീയപാതയില്‍ നിന്ന് സ്റ്റാന്റിലേക്കുള്ള കവാടത്തിലാണ് ഈ-ടോയ്ലറ്റ് സ്ഥാപിച്ചിരിക്കുന്നത്. പൊതുസ്ഥലത്തായതു കൊണ്ട് സ്ത്രീകള്‍ക്ക് ഇത് ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്. ഇതേ സ്ഥിതി തന്നെയാണ് ബസ്റ്റാന്റ് കോംപ്ലക്സിലെ ശൗചാലയത്തിലും. ശൗചാലയമാണെന്ന സൂചന നല്‍കുന്ന ബോര്‍ഡുപോലും ിഇവിടെയില്ല. കോംപ്ലക്സിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പുതിയ ബോര്‍ഡ് വരുമെന്നാണ് നടത്തിപ്പുകാര്‍ നല്‍കുന്ന മറുപടി. പുരുഷന്മാരുടെ ശൗചാലയത്തിനു തൊട്ടടുത്തുള്ള വനിതകളുടെ ശൗചാലയത്തില്‍ ഏഴ് മുറികളാണുള്ളത്. അതില്‍ രണ്ണെണ്ണം പൂട്ടിക്കിടക്കുകയാണ്. അടച്ചുറപ്പില്ലാത്ത ഒരു മുറി സ്ത്രീകള്‍ ഉപയോഗിക്കാറുമില്ല.
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ദീര്‍ഘദൂരെയാത്രക്കാരായ സ്ത്രീകള്‍ക്ക് വിശ്രമമുറിയിലും പണം നല്‍കി ഉപയോഗിക്കാവുന്നതുമായ രണ്ട് ശൗചാലയങ്ങളാണുള്ളത്. ഇതും ഫലപ്രദമായി ഉപയോഗ്യമായിട്ടില്ല. നഗര ഭരണത്തിന് നേതൃത്വം നല്‍കുന്ന ചെയര്‍പേഴ്‌സണും വനിതാ സംഘടനകളും സ്ത്രീകളുടെ ഈ ദുരിതം കണ്ടറിഞ്ഞ് പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നാണ് പൊതുവായ ആവശ്യം.
Keywords:; Kasaragod-news-municipality-toilet-ladies
Post a Comment
0 Comments