മുംബൈ (www.evisionnews.in): ഇന്ത്യയെ നാണം കെടുത്തുന്ന തരത്തില്‍ വിദേശരാജ്യങ്ങളില്‍ പോയി പ്രസംഗിക്കുന്നത് മോദി അവസാനിപ്പിക്കണമെന്നും രാജ്യത്തിന്റെ പ്രതിഛായ മോദി നഷ്ടപ്പെടുത്തിയെന്നും ശിവസേന. ദോഹയില്‍ പോയ മോദി ഇന്ത്യ അഴിമതിയില്‍ മുങ്ങി കിടക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കാനായി താന്‍ സ്വീകരിച്ച നടപടികളെ കുറിച്ചും പ്രസംഗിച്ചു. ഇതു കേട്ട ജനങ്ങള്‍ കൈയടിച്ചു. മുഖപത്രമായ സാമ്‌നയിലൂടെയാണ് സഖ്യകക്ഷിയായ ശിവസേനയുടെ വിമര്‍ശനം.
ബി.ജെ.പി അധികാരത്തിലെത്തിയിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും അഴിമതിയെ കുറിച്ച് ആളുകള്‍ പറയുന്നുണ്ടെങ്കില്‍ ആരാണ് ഉത്തരവാദികളെന്നും സിവസേന ചോദിക്കുന്നു. ഗുജറാത്തിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും അഴിമതി നടക്കുന്നുണ്ട്. അതുകൊണ്ട് ഗാന്ധി കുടുംബത്തെ മാത്രം പഴിപറയാന്‍ കഴിയില്ലെന്നും ശിവസേന ആരോപിക്കുന്നു.
ഇനി ആരോപിതര്‍ക്കെതിരെ നടപടി സ്വികരിക്കേണ്ട സമയമാണ്. അല്ലാതെ അമേരിക്കയിലും യൂറോപ്പിലും പ്രസംഗിച്ച് പ്രസംഗിച്ച് നടക്കുകയല്ല വേണ്ടതെന്നും സാമ്‌യില്‍ പറയുന്നു. ബീഫ്, ചിക്കന്‍, മട്ടണ്‍, മുട്ട, മീന്‍, വെളുത്തുള്ളി, ഉള്ളി തുടങ്ങിയവ കഴിക്കുന്നത് പാപമായി കാണുന്നിടത്ത് പൊതുമുതല്‍ കൊള്ളയടിക്കുന്നത് അങ്ങനെ കാണാത്ത ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും ലേഖനത്തില്‍ പറയുന്നു.

Post a Comment
0 Comments