കാസര്‍കോട് (www.evisionnews.in): ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവ്. ഒന്നു മുതല്‍ പത്തു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 1230 കുട്ടികളാണ് കുറഞ്ഞത്. ജില്ലയില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ ഇതുവരെ 1,73,801 വിദ്യാര്‍ത്ഥികളാണ് വിവിധ സ്‌കൂളുകില്‍ പഠനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 1,75,031 ആയിരുന്നു.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ കുറഞ്ഞപ്പോള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കാനെത്തി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കഴിഞ്ഞ വര്‍ഷം 86,408 വിദ്യാര്‍ത്ഥികള്‍ പഠിച്ചപ്പോള്‍ ഈ വര്‍ഷം 84,997 പേര്‍ മാത്രമാണുള്ളത്. എയ്ഡഡ് സ്‌കൂളുകളില്‍ കഴിഞ്ഞ വര്‍ഷം 66,644 വിദ്യാര്‍ത്ഥികള്‍ പഠിച്ചപ്പോള്‍ ഇത്തവണ 65,362 ആയി കുറഞ്ഞു. 1282 വിദ്യാര്‍ത്ഥികളാണ് എയ്ഡഡ് സ്‌കൂളുകളില്‍ കുറഞ്ഞത്. ജില്ലയിലെ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ കഴിഞ്ഞ വര്‍ഷം 21,979 വിദ്യാര്‍ത്ഥികള്‍ പഠിക്കാനെത്തിയപ്പോള്‍ ഈ വര്‍ഷം ഇതുവരെ 23,442 പേരാണ് എത്തിയത്. 1463 വിദ്യാര്‍ത്ഥികളുടെ വര്‍ധനവാണ് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഈ വര്‍ഷം കണ്ടത്.
Post a Comment
0 Comments