Type Here to Get Search Results !

Bottom Ad

തെക്കിലില്‍ മീന്‍ലോറി നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു

ചട്ടഞ്ചാല്‍ (www.evisionnews.in): തെക്കിലില്‍ ലോറി നിയന്ത്രണംവിട്ട് മണല്‍ലോറിയിലും ബസിലും ഇടിച്ച ശേഷം കുഴിയിലേക്ക് മറിഞ്ഞു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന മീന്‍ലോറിയാണ് മുമ്പിലുണ്ടായിരുന്ന ബൈക്കിനെ വെട്ടിക്കാന്‍ നോക്കുന്നതിനിടെ തെന്നിമാറി കുഴിയിലേക്ക് മറിഞ്ഞത്. മീന്‍ ലോറിയിലുണ്ടായിരുന്ന ഡ്രൈവറടക്കമുള്ള രണ്ടുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

അപകടസ്ഥലത്തു നിന്ന് മണല്‍ ലോറിയും ബസും പോലീസ് എത്തിയ ശേഷം മാറ്റി. കഴിഞ്ഞ ദിവസം രാവിലെ തെക്കില്‍ വളവില്‍ ലോറികള്‍ കൂട്ടിയിടിച്ച് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad