Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് പരിസ്ഥിതി ബോധവത്കരണ സൈബര്‍ മീറ്റ് നവ്യാനുഭവമായി

കാസര്‍കോട് (www.evisionnews.in): ആശയസംവാദങ്ങളും സംഘടനാ പ്രചാരണവും കൊണ്ട് ഇന്റെര്‍നെറ്റ് ലോകത്തെ സര്‍ഗാത്മകമാക്കുന്ന എസ്.കെ.എസ്.എസ്.എഫ് സൈബര്‍ പോരാളികള്‍ പരിസ്ഥിതി ദിനത്തില്‍ ഒത്തുചേര്‍ന്നത് വേറിട്ട അനുഭവമായി. നഷ്ടപ്പെട്ടുപോയ പച്ചപ്പിനായി മനുഷ്യന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന സത്യത്തെ ഓര്‍മിപ്പിച്ച് ആചരിക്കുന്ന പരിസ്ഥിതി ദിനത്തിന്റെ ഭാഗമായാണ് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സൈബര്‍ വിംഗ് കമ്മിറ്റി പരിസ്ഥിതി ബോധവല്‍ക്കരണ സൈബര്‍ മീറ്റ് സംഘടിപ്പിച്ചത്. വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി സൈബര്‍ പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 

പരിസ്ഥിതി ദിനത്തില്‍ ഇത്തരമൊരു മീറ്റ് പുതുമയുള്ളതാണെന്നും മനുഷ്യന്റെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബര്‍ ലോകം ശബ്ദമുയര്‍ത്തണമെന്നും എംഎല്‍എ ഓര്‍മിപ്പിച്ചു. ചര്‍ച്ചകളും ആശസംവാദനങ്ങളും നിറഞ്ഞുനിന്ന പരിപാടിയില്‍ തിരക്കൊഴിഞ്ഞ് പങ്കെടുത്ത എം.എല്‍.എ തെരഞ്ഞെടുപ്പില്‍ തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ചവര്‍ക്ക് നന്ദി അറിയിച്ചാണ് പിരിഞ്ഞത്. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സൈബര്‍ വിംഗ് കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എ.എ സിറാജുദ്ദീന്‍ ഖാസി ലൈന്‍, പി.എച്ച് അസ്ഹരി ആദൂര്‍, സുഹൈല്‍ ഫൈസി കമ്പാര്‍, റൗഫ് ബായിക്കര, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, മുഹമ്മദ് ജൗഹര്‍ ഉദുമ, റൗഫ് ഉദുമ, ശിഹാബ് അണങ്കൂര്‍, ജഅഫര്‍ ബുസാത്താനി ,ഖാസിം ഫൈസി, റംശീദ് കല്ലു രാവി, മുഹമ്മദ് ഉനൈസ് ആലംപാടി, മുഹമ്മദ് ഹനീഫ് മൗലവി, ഫൈസല്‍ ഇര്‍ഷാദി ബാറഡുക്ക, അബൂബക്കര്‍ സിദ്ദീഖ് കമ്പാര്‍, ഫാറൂഖ് കടവത്ത്, സാലിം ബെദിര, ജംഷീര്‍ കടവത്ത്, റൗഫ് അറന്തോട്, ടി.ഇ അഹ്മ്മദ് കബീര്‍, ബഷീര്‍ മുട്ടത്തോടി, സലിം ദേളി, മുസ്തഫ പള്ളം, തന്‍വീര്‍ ,അഷ്‌റഫ് ,ഷംസീര്‍, മുഹമ്മദ് ജംഷീര്‍, പി.കെ ഹബീബ് റഹ്മാന്‍, സി.കെ റംഷീദ്, മുഹമ്മദ് ഹാരിസ്, മുബഷിര്‍ ,ഇബ്രാഹിം ബാതിഷ, ഇബ്രാഹിം ഫാഹിസ്, അഹ്മദ് നിസാമുദ്ദീന്‍, അബ്ദുല്‍ നാസിര്‍ തുടങ്ങിയ പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അഷ്‌റഫ് റഹ്മാനി ചൗക്കി പ്രതിജ്ഞ ചെല്ലി കൊടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad