വിശുദ്ധ റമദാനെ അനാദരിക്കുന്നവര്‍ക്ക് ഒരു മാസം തടവോ അല്ലെങ്കില്‍ 100 ദീനാര്‍ പിഴയോ ശിക്ഷയായി ലഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മന്ത്രാലയത്തിന്റെ റമദാന്റെ മുന്നൊരുക്കങ്ങളെ കുറിച്ച് വിശദീകരിക്കവേ സെക്യൂരിറ്റി മീഡിയ പബ്ലിക് റിലേഷന്‍ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ആദില്‍ അല്‍ ഹശ്ശാശാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്രതമാസത്തിലെ പകലുകളില്‍ പൊതുസ്ഥലത്തുവെച്ച് ഭക്ഷണ പാനീയങ്ങള്‍ കഴിക്കുന്നതും ഭക്ഷ്യ വില്‍പനശാലകള്‍ പ്രവര്‍ത്തിക്കുന്നതും കുറ്റകരമാണ്. റമദാനില്‍ യാചനയിലേര്‍പ്പെടുന്നവര്‍ പിടിക്കപ്പെട്ടാല്‍ വിദേശികളാണെങ്കില്‍ ഉടന്‍ നാടുകടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം റമദാനില്‍ വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തില്‍ പൊതുജനങ്ങള്‍ മിതത്വം പാലിക്കണമെന്ന് ജല-വൈദ്യുതി മന്ത്രാലയം ആവശ്യപ്പെട്ടു. രാത്രികാലങ്ങളില്‍ ഉപയോഗം കൂടുന്നത് മൂലം വൈദ്യുതിക്ഷാമം നേരിടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് അധികൃതര്‍ പ്രത്യേക നിര്‍ദേശം.

Post a Comment
0 Comments