എന്നാല്‍ ദീന്‍ദയാല്‍ ഉപാധ്യായ പരമ്പരാഗത രീതികളും മൂല്യങ്ങളും പരിപാലിക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു. ആ വിശ്വാസത്തില്‍ ഉറച്ചുനിന്നു കൊണ്ടാണ് അദ്ദേഹം ഭാരതീയ ജനസംഘം രൂപവത്കരിച്ചത്. അതാണ് പിന്നീട് ബി.ജെ.പിയായി മാറിയത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജീവചരിത്രമായ രാഷ്ട്രദ്രഷ്ടയുടെ പ്രകാശന ചടങ്ങിലാണ് അമിത്ഷാ നെഹ്രുവിന്റെ കാഴ്ചപ്പാടിനെ തള്ളുകയും ഉപാധ്യായയെ പുകഴ്ത്തുകയും ചെയ്തത്.
പലവിധ ആശയങ്ങള്‍ വച്ചുപുലര്‍ത്തിയ നിരവധി പേര്‍സ്വാതന്ത്ര്യ സമരപോരാട്ടത്തില്‍ പങ്കാളികളായിട്ടുണ്ട്. എന്നാല്‍ സ്വാതന്ത്യം കിട്ടിയ ശേഷം അതിന്റെ ഖ്യാതി മുഴുവന്‍ പോയത് കോണ്‍ഗ്രസിന്റെ അക്കൗണ്ടിലേക്കാണ്. ഉപാധ്യായും മറ്റുള്ളവരും രാജ്യത്തിന് വേണ്ടി അഹോരാത്രം പണിപ്പെട്ടു. ആ പരിശ്രമമാണ് ജനസംഘത്തിന്റെ രൂപവത്കരണത്തിലെത്തിയത്. പിന്നീട് ജനസംഘം ബി.ജെ.പിയായി മാറിയതെന്നും അമിത് ഷാ പറഞ്ഞു.

Post a Comment
0 Comments