Type Here to Get Search Results !

Bottom Ad

നിയമസഭാ സ്പീക്കറായി ശ്രീരാമകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു; പി.സി ജോര്‍ജ് വോട്ട് ചെയ്തില്ല



തിരുവനന്തപുരം (www.evisionnews.in): കേരള നിയമസഭയുടെ പുതിയ സ്പീക്കറായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും പൊന്നാനി നിയമസഭാംഗവുമായ പി. ശ്രീരാമകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. രാവിലെ ഒമ്പതിനു സഭാസമ്മേളന ഹാളില്‍ രഹസ്യ ബാലറ്റിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ കുന്നത്തുനാട് എം.എല്‍.എ കോണ്‍ഗ്രസിലെ വി.പി. സജീന്ദ്രനെ പരാജയപ്പെടുത്തിയാണ് ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ സ്ഥാനത്തേക്കെത്തുന്നത്.

പി. ശ്രീരാമകൃഷ്ണന് 92 വോട്ടും സജീന്ദ്രന് 46 വോട്ടും ലഭിച്ചതായി പ്രോടെം സ്പീക്കര്‍ എസ്.ശര്‍മ സഭയെ അറിയിച്ചു. 91-48 എന്നതാണു സഭയിലെ ഭരണ-പ്രതിപക്ഷ അംഗബലം. സ്വന്ത്രനായി നിയമസഭയിലെത്തിയ പി.സി ജോര്‍ജ് വോട്ടു ചെയ്തില്ല. യു.ഡി.എഫിന്റെ വോട്ടുകുറഞ്ഞിട്ടുണ്ട്.

പുതിയ സ്പീക്കറെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിനന്ദിച്ചു. 42-ാം വയസില്‍ സ്പീക്കര്‍ സ്ഥാനത്തെത്തിയ കെ. രാധാകൃഷ്ണനു ശേഷം ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് 48കാരനായ പി. ശ്രീരാമകൃഷ്ണനെന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പിനുശേഷം സഭയെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


Keywords: kerala-news-speaker-pc

Tags

Post a Comment

0 Comments

Top Post Ad

Below Post Ad