Type Here to Get Search Results !

Bottom Ad

തിരുവനന്തപുരത്ത് അപകടത്തില്‍ മരിച്ച ബേഡകം സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു



കാസര്‍കോട് (www.evisionnews.in): തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ മരിച്ച ബേഡകം സ്വദേശിയായ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കൊളത്തൂര്‍ ബാലനടുക്കത്തെ അശോകന്‍-രജനി ദമ്പതികളുടെ മകന്‍ സനൂപാ (20)ണ് മരിച്ചത്. 

തിരുവനന്തപുരത്തെ കാറ്ററിംഗ് സര്‍വീസില്‍ ജോലിക്കാരനായ സനൂപ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കഴക്കൂട്ടത്ത് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടത്തില്‍പെട്ടത്. ഗുരുതരമായി പരിക്കേറ്റ സനൂപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു. കൊളത്തൂരിലെ ചൂളിയാര്‍ ഭഗവതി ക്ഷേത്ര വാദ്യകലാ സംഘത്തിലെ അംഗമാണ് സനൂപ്.
Keywords-Sanoop-Balanadukam-Accident-thiruvanathapuram

Post a Comment

0 Comments

Top Post Ad

Below Post Ad