Type Here to Get Search Results !

Bottom Ad

ഉദുമയില്‍ തോറ്റത് മുസ്ലിം ലീഗ് വോട്ടു മറിച്ചിട്ടല്ല: സുധാകരന്‍





കാസര്‍കോട് (www.evisionnews.in): നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമയിലെ തോല്‍വിക്ക് കാരണം മുസ്ലീം ലീഗ് വോട്ടു ചോര്‍ന്നത് കൊണ്ടല്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുധാകരന്‍. ഉദുമയില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്കിടയാക്കിയത് ന്യൂനപക്ഷ വോട്ടുകള്‍ ഇടത് മുന്നണിക്ക് അനുകൂലമായി കേന്ദ്രീകരിച്ചതിനാലാണെന്നും അല്ലാതെ ലീഗ് വോട്ട് മറിച്ചെന്ന് ആക്ഷേപം താന്‍ ഉന്നയിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. 

ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വോട്ടുകുറഞ്ഞതാണ് ഉദുമയിലെ പരാജയത്തിന് കാരണം. ഇതിന് പക്ഷേ, മുസ്ലിം ലീഗിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. സംസ്ഥാനത്തൊട്ടാകെ ന്യൂനപക്ഷങ്ങള്‍ ഇടത് മുന്നണിയോടൊപ്പം നിന്നതിന്റെ ഭാഗം മാത്രമാണ് ഉദുമയിലും കണ്ടത്. സുധാകരന്റെ തോല്‍വിക്ക് കാരണം ലീഗ് വോട്ടുമറിച്ചതിനാലാണെന്ന് നേരത്തെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു.

ജില്ലയിലെ തോല്‍വികളെ കുറിച്ച് വിലയിരുത്താന്‍ ചേര്‍ന്ന ഡി.സി.സി യോഗത്തിലായിരുന്നു കെ.സുധാകരന്റെ പരാമര്‍ശങ്ങള്‍. മുളിയാര്‍ ചെമ്മനാട് പഞ്ചായത്തുകളിലെ മുസ്‌ലിം ലീഗ് കേന്ദ്രങ്ങളില്‍ വോട്ടുകുറഞ്ഞത് യോഗത്തില്‍ അംഗങ്ങള്‍ ചൂണ്ടികാട്ടിയെങ്കിലും വിഷയത്തില്‍ പരസ്പരം കുറ്റപ്പെടുത്തലുകള്‍ വേണ്ടെന്നായിരുന്നു പൊതുവിലെ ധാരണ. ലീഗിനെതിര കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അടുത്ത മാസം ജില്ലാ പഞ്ചായത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും നേതാക്കളില്‍ ചലര്‍ യോഗത്തില്‍ അഭിപ്രായപ്പട്ടു.

ഉദുമയില്‍ യു.ഡി.എഫിന് വോട്ടുകുറഞ്ഞതിനെക്കുറിച്ച് പറയാതിരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തപ്പോള്‍ മുന്നണി മര്യാദ പാലിക്കാന്‍ കോണ്‍ഗ്രസ് തയാറാകണമെന്ന് ലീഗും തിരിച്ചടിച്ചിരുന്നു. ഉദുമയില്‍ കെ. സുധാകരന്‍ വിജയിക്കുമെന്നു തന്നെയായിരുന്നു അവസാന നിമിഷം വരെ കോണ്‍ഗ്രസിന്റെ പ്രതീക്ഷ. അപ്രതീക്ഷിതമായി ഫലം എതിരായതോടെ കോണ്‍ഗ്രസ് പരാജയത്തിന്റെ കാരണം തേടി. പ്രാഥമിക പരിശോധനയില്‍ ചെമ്മനാട് അടക്കമുള്ള മുസ്ലിം ലീഗ് ശക്തി കേന്ദ്രങ്ങളില്‍ പ്രതീക്ഷിച്ച വോട്ടുകള്‍ യു.ഡി.എഫ് പെട്ടിയിലേക്ക് വീണില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണ്ടെത്തിയത്. ഇത് മുസ്ലിം ലീഗിനെ ചൊടിപ്പിച്ചിരുന്നു. 

കെ. സുധാകരന്റെ വിജയത്തിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ അവഹേളിക്കുന്നതാണ് കോണ്‍ഗ്രസിന്റെ നടപടിയെന്ന് ലീഗ് കുറ്റപെടുത്തി. ഇതിനിടെ കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലട്ര മായിന്‍ഹാജി സ്ഥാനം രാജിവെക്കുകയും ചെ്തിരുന്നു. 

Keywords: Kasaragod-news-uduma




Post a Comment

0 Comments

Top Post Ad

Below Post Ad