കാഞ്ഞങ്ങാട് (www.evisionnews.in): മൂന്ന് ദിവസം മുമ്പ് വീടുവിട്ട യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി. പടന്നക്കാട് കരുവളത്തെ മുഹമ്മദിന്റെ മകന്‍ പി.കെ യാസറിനെ (26)യാണ് മൂന്ന് ദിവസം മുമ്പ് കാണാതായത്.
മെയ് 30നാണ് യാസര്‍ കൂട്ടുകാരനോടൊപ്പം വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തിയെങ്കിലും യാസറിനെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. ഇതേ തുടര്‍ന്ന് യാസറിന്റെ ഭാര്യ റജീന ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Keywords: Kasaragod-news-man-missing-cyber-cell
Post a Comment
0 Comments