കാസര്‍കോട് (www.evisionnews.in): പള്ളങ്കോട് ശാഖാ എം.എസ്.എഫ് പ്രസിഡണ്ടും സുള്ള്യ കെ.വി.ജി കോളജ് വിദ്യാര്‍ത്ഥിയുമായ അഹ്മദ് ജസീലിനെ സി.പി.എം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. നിസാര കാരണങ്ങള്‍ പറഞ്ഞ് സി.പി.എം പ്രവര്‍ത്തകരായ അന്‍വര്‍, സാബിത്ത് എന്നിവര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് പരിക്കേറ്റ ജസീല്‍ പരാതിപ്പെട്ടു. വിദ്യാര്‍ത്ഥിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭരണമാറ്റത്തിന്റെ അഹങ്കാരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സി.പി.എം അക്രമങ്ങള്‍ അഴിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്. അക്രമം തടയാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടി ഉണ്ടാവണമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹാശിം ബംബ്രാണിയും ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോടും ആവശ്യപ്പെട്ടു.
Keywords: Kasaragod-news-msf-
Post a Comment
0 Comments