Type Here to Get Search Results !

Bottom Ad

മുകാരിക്കണ്ടം റമദാന്‍ പ്രഭാഷണം 13ന് തുടങ്ങും



സിതാംഗോളി (www.evisionnews.in): എസ്.കെ.എസ്.എസ്.എഫ് സിതാംഗോളി മുകാരികണ്ടം ശാഖാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണം 13ന് രാവിലെ 9.30 മണി മുതല്‍ മുഗു റോഡില്‍ (എം.എ റീജന്‍സി ഹാള്‍) ശംസുല്‍ ഉലമ നഗരിയില്‍ തുടക്കമാവും. നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ അബ്ബാസ് ഫൈസി പുത്തിഗെ, അഷ്‌റഫ് റഹ്മാനി ചൗക്കി, ഹംസ്സത്തുസ്സഅദി ബോവിക്കാനം, ആബിദ് റഹ്മാനി മുകാരികണ്ടം പ്രഭാഷണം നടത്തും. 

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം എം.എ ഖാസിം മുസ്ലിയാര്‍, പി.ബി അബ്ദുല്‍ റസ്റ്റഖ് എം.എല്‍.എ, മുഗു അബദു റഹ്മാന്‍ മുസ്ലിയാര്‍, എം.എ ഉമ്പുച്ച, മാഹിന്‍ കേളോട്ട്, ഇബ്രഹിം ഫൈസി ജെഡിയാര്‍, അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി ബെദിര, താജുദ്ദീന്‍ ദാരിമി, ഖാസിം ഫൈസി സീതാംഗോളി, എം. അബ്ദുല്ല മുഗു, അബ്ദുല്ല മുകാരിക്കണ്ടം, ഇസ്മാഇല്‍ ഹാജി കണ്ണൂര്‍ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad