Type Here to Get Search Results !

Bottom Ad

ടിഫ തളങ്കര പ്രാക്ടീസ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു


ദുബൈ (www.evisionnews.in); ദുബൈ ടിഫ സംഘടിപ്പിച്ച തളങ്കര പ്രാക്ടീസ് ചാമ്പ്യന്‍ഷിപ്പില്‍ ജലാല്‍ തായലിന്റെ നേതൃത്വത്തിലുള്ള ടീം ജേതാക്കളായി. ടീമിന് വേണ്ടി മൂന്ന് ഗോള്‍ അടക്കം വിജയത്തിന് നിര്‍ണായക പങ്കുവഹിച്ച ക്യാപ്റ്റന്‍ ജലാല്‍ തായലാണ് ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍. മികച്ച ഫോര്‍വേഡായി ഹിഷാമിനെയും ബാക്കായി ബഷീര്‍ തളങ്കരയെയും ഗോള്‍ കീപ്പറായി കുഞ്ഞാമുവിനെയും തെരഞ്ഞെടുത്തു. 

നിഹാല്‍ അന്‍വറിനാണ് യുവ പ്രതിഭയ്ക്കുള്ള അവാര്‍ഡ്. ഷസാന്‍ സുബൈര്‍ ഭാവി വാഗ്ദാനത്തിനുള്ള അവാര്‍ഡിന് അര്‍ഹനായി. സുബൈര്‍ പള്ളിക്കാല്‍, ടി.ഇ. അന്‍വര്‍, ഹാഷിം വെല്‍ഫിറ്റ്, സലിം തെരുവത്ത്, ഫാറൂക്ക് ദീനാര്‍, ബഷീര്‍ സുറുമി, മജീദ് വെല്‍ഫിറ്റ് തുടങ്ങിയവര്‍ കളികള്‍ നിയന്ത്രിച്ചു. വിജയികള്‍ക്കുള്ള ട്രോഫി ഷെയ്ഖ് അഹമദ് സമ്മാനിച്ചു. പരിപാടികള്‍ക്ക് ബഷീര്‍ തളങ്കര നേതൃത്വം നല്‍കി. ടിഫ പ്രതിനിധികളായ ബഷീര്‍ കല, ഷാനു കൊച്ചി, റിയാസ് മീത്തല്‍, താത്തു ബ്ലയ്‌സ്, അഷ്രഫ് സീനത്ത്, സാബിത്ത് പള്ളിക്കാല്‍, സക്കരിയ തായലങ്ങാടി, സഫാത്ത് മുഹമ്മദ്, ജലാല്‍ തായല്‍ പ്രസംഗിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad