കാസര്‍കോട് (www.evisionnews.in): സഹനം, സമരം, സമര്‍പ്പണം എന്നീ പ്രമേയത്തില്‍ ജൂണ്‍ 24 മുതല്‍ 28 വരെ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണത്തിന്റെ ഫണ്ട് സ്വാഗത സംഘം ട്രഷറര്‍ ഹമീദ് ഹാജി ചൂരി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, പി.എം റഫീഖ് അഹമ്മദ്, ഖത്തര്‍ അബ്ദുല്ല ഹാജി ഉദുമ പടിഞ്ഞാര്‍, ലത്ത്വീഫ് പന്നിയൂര്‍, ആര്‍.എം സുബലു സബീല്‍, അബ്ദുല്ല ദാരിമി കൊട്ടില, സയ്യദ് നൂറുദ്ദീന്‍ തങ്ങള്‍, മുസ്തഫ അഷ്‌റഫി കക്കുപ്പടി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, അബൂബക്കര്‍ സലൂദ് നിസാമി, ബഷീര്‍ ദാരിമി, സുഹൈര്‍ അസ്ഹരി, ഹമീദ് ഹാജി, കെ.എം സൈനുദ്ദീന്‍ ഹാജി, സാലിഹ് മുസ്ലിയാര്‍, ചെര്‍ക്കളം അഹമ്മദ് മുസ്ലിയാര്‍, സലാം ഫൈസി, ഹമീദ് കേളോട്ട്, മഹ്മൂദ് ദേളി, യൂനുസ് ഫൈസി, യൂനുസ് ഹസനി, ഷരീഫ് നിസാമി, ഇസ്മായില്‍ മച്ചംപാടി, മുഹമ്മദലി നീലേശ്വരം, സയ്യദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഇബ്രാഹിം മാവ്വല്‍, അഹമ്മദ് ഷാഫി ദേളി, ഉമറുല്‍ ഫാറൂഖ് ദാരിമി, മുഹമ്മദ് കുഞ്ഞി തുരുത്തി സംബന്ധിച്ചു
Post a Comment
0 Comments