Type Here to Get Search Results !

Bottom Ad

കാസര്‍കോട് -മേല്‍പറമ്പ് കെ.എസ്.ടി.പി റോഡ് തുറന്നു കൊടുക്കണം

കാസര്‍കോട് (www.evisionnews.in): സംസ്ഥാന പാതയില്‍ ചളിയങ്കോടുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ റോഡ് അടിയന്തിരമായി ഗതാഗതത്തിന് തുറുന്നു കൊടുക്കണമെന്ന് മുസ്്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ചെമ്മാനാട് പഞ്ചായത്ത് മുസ്്ലിം ലീഗ് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്‍, സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മണ്ണിടിച്ചിലിന്റെ പേരില്‍ ഗതാഗതം തടസ്സപ്പെടുത്തി ജനങ്ങളെ ദുരിതത്തിലാക്കാനുള്ള ചിലരുടെ കുത്സിതനീക്കം അധികൃതര്‍ തിരിച്ചറിയണം. ഇതുവഴിയുള്ള ഗതാഗത തടസ്സം റമസാന്‍ കാലത്ത് ജനങ്ങള്‍ക്ക് വലിയ രീതിയിലുള്ള ദുരിതമാണ് ഉണ്ടാക്കുന്നത്. ഇത് പരിഹരിക്കുന്നതോടൊപ്പം മണ്ണിടിച്ചില്‍ തടയാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കൈക്കൊള്ളണം. കോണ്‍ട്രാക്ടര്‍മാരുടെ പിടിപ്പുകേടും സമയബന്ധിതമായി പണി തീര്‍ക്കാത്തതുമാണ് ഈ രീതിയിലുള്ള മണ്ണിടിച്ചിലിന് കാരണമെന്നും നിര്‍മാണ പ്രവര്‍ത്തനത്തിലെ അപാകതകള്‍ പരിശോധിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.


Post a Comment

0 Comments

Top Post Ad

Below Post Ad