കാസര്‍കോട് (www.evisionnews.in): സഹനം, സമരം, സമര്‍പ്പണം എന്ന പ്രമേയത്തില്‍ റമദാന്‍ കാമ്പയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണത്തിന്റെ വിജയത്തിനായുള്ള സ്വാഗതസംഘ രൂപീകരണം ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയില്‍ നടക്കും. പരിപാടിയില്‍ സമസ്ത കേരള ജംഇയത്തുല്‍ ഉലമ, എസ്.വൈ.എസ്, എസ്.എം.എഫ്, എസ്.കെ.എസ്.എസ്.എഫ്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുദരസ്സിന്‍ തുടങ്ങിയ സമസ്ത യുടെയും കീഴ്ഘടകങ്ങളുടെയും ജില്ലാ മണ്ഡലം നേതാക്കള്‍ സംബന്ധിക്കു എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അറിയിച്ചു.
Keywords: Kasaragod-news-skssf-dist-ramadan

Post a Comment
0 Comments