മുള്ളേരിയ (www.evisionnews.in): രണ്ടു വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ മുള്ളേരിയ പിഎച്ച്സി കെട്ടിടം ഇനിയും തുറന്നു പ്രവര്‍ത്തിക്കാതെ അടഞ്ഞുതന്നെ. കെട്ടിയത്തിലെ വയറിംഗ് ജോലി പൂര്‍ത്തിയാകാത്തതാണ് ഉദ്ഘാടനം വൈകിപ്പിക്കുന്നതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. നബാര്‍ഡ് ധനസഹായത്തോടെ എന്‍ഡോസള്‍ഫാന്‍ പാക്കേജിലാണ് 63 ലക്ഷം രൂപ ചെലവില്‍ പിഎച്ച്സി കെട്ടിടം നിര്‍മിച്ചത്. ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച കെട്ടിടത്തിന്റെ പണി 2014 ഏപ്രില്‍ 10നു പൂര്‍ത്തിയായെങ്കിലും ഇതുവരെ ഉദ്ഘാടനം നടത്തിയിട്ടില്ല.
രണ്ടു വര്‍ഷം മുന്‍പു പണി പൂര്‍ത്തിയാക്കി കരാറുകാരന്‍ ജില്ലാ പഞ്ചായത്തിനു താക്കോല്‍ കൈമാറിയെങ്കിലും വയറിംഗ് ജോലിയുടെ ടെന്‍ഡര്‍ വിളിക്കാന്‍ വൈകിപ്പിച്ചതാണ് തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയാതായത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയത് തന്നെ. ടെന്‍ഡര്‍ ഏറ്റെടുക്കുമ്പോഴേക്കും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍വന്നു. ഇതോടെ പണി തുടങ്ങാന്‍ പറ്റാതാവുകയും ചെയ്തു.
ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പി.എച്ച്.സിക്ക് വേണ്ടിയുള്ള കെട്ടിടം മാത്രം ഉദ്ഘാടനമാകാതെ കിടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം ഉണ്ടായിട്ടും പഴയ കെട്ടിടത്തില്‍ തന്നെയാണ് ഇപ്പോള്‍ പിഎച്ച്സി പ്രവര്‍ത്തിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെ നിത്യേന നൂറിലേറെ രോഗികള്‍ എത്തുന്ന ആശുപത്രിയാണിത്. രോഗികളുടെ ആധിക്യവും കെട്ടിടത്തിന്റെ ശോചനീയാവസ്ഥയും ഇവിടെ ചികിത്സയ്‌ക്കെത്തുന്നവരെ ദുരിതത്തിലാക്കുകയാണ്.
Keywords: Kasaragod-news-phc-mulleriya
Keywords: Kasaragod-news-phc-mulleriya
Post a Comment
0 Comments