Type Here to Get Search Results !

Bottom Ad

ജിഷ വധം: കൊലയാളിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

കൊച്ചി (www.evisionnews.in): നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ഉദ്ദേശം അഞ്ചടി എഴ് ഇഞ്ച് ഉയരമുള്ളയാളാണ് പ്രതിയെന്ന് പോലീസ് പറയുന്നു. വെളുത്ത നിറം, മെലിഞ്ഞ ശരീരം, ചീകാത്ത മുടി എന്നീ അടയാളങ്ങളോടു കൂടിയതുമായ ആളിന്റെ രേഖാചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.

ചിത്രവുമായി സാമ്യമുള്ള ആളെക്കുറിച്ച് എന്തെങ്കിലും അറിവ് ലഭിക്കുകയാണെങ്കില്‍ എറണാകുളം റൂറല്‍ ഡി.സി.പി 9497996979 , പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി 9497990078 , കുറുപ്പുംപടി എസ്.ഐ 9497987121 എന്നീ നമ്പരുകളില്‍ അറിയിക്കണം. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് പുതിയ രേഖാചിത്രം തയാറാക്കിയിരിക്കുന്നത്.


Keywords: Kochi-news-murder-case
Tags

Post a Comment

0 Comments

Top Post Ad

Below Post Ad