കാഞ്ഞങ്ങാട് (www.evisionnews.in): ആവിക്കര- മീനാപ്പീസ് റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും റോഡ് ഉപരോധവും നടത്തി. മീനാപ്പീസ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു.
റോഡ് തടസ്സപ്പെടുത്തിയതോടെ മുനിസിപ്പല്‍ ചെയര്‍മാന്‍ നേരിട്ടെത്തി സമരക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. നഗരസഭയുടെ അടുത്ത യോഗത്തില്‍ കരട് പദ്ധതിയിലുള്‍പ്പെടുത്തി റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങുമെന്നും ചെയര്‍മാന്‍ വിവി രമേഷ് നേതാക്കളെ അറിയിച്ചു. എം.വി ഷൗക്കത്തലി, നൗഷാദ് ഹദ്ദാദ്, സി.എച്ച് മൊയ്തു, തന്‍സീര്‍ ഹദ്ദാദ് മാര്‍ച്ചിന് നേതൃത്വം നല്‍കി.
Post a Comment
0 Comments