തിരുവനന്തപുരം (www.evisionnews.in): സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനെ ഉടന്‍ മാറ്റും. കൗണ്‍സില്‍ പിരിച്ചുവിട്ട് പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ അവരോധിക്കാനാണ് സംസ്ഥാന കായിക മന്ത്രാലയം ആലോചിക്കുന്നത്. സ്‌പോര്‍ട്‌സ് നയത്തില്‍ കാതലായ മാറ്റം കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വി.എസ് ഭരണകാലത്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടായിരുന്ന കോഴിക്കോട് മുന്‍ മേയര്‍ ടിപി ദാസനെയോ അതിനു മുമ്പ് ഇടതു ഭരണത്തില്‍ പ്രസിഡണ്ടായിരുന്ന ദേശീയ നീന്തല്‍ താരം പി ബാലചന്ദ്രനെയോ പ്രസിഡണ്ടായി നിയമിക്കാനും സിപിഎമ്മിനുള്ളില്‍ ചര്‍ച്ച തുടരുന്നുണ്ട്.
Keywords; Kasaragod-news-admin-anju-sports
Post a Comment
0 Comments