മംഗളൂരു (www.evisionnes.in); വിവരാവകാശ പ്രവര്‍ത്തകനും ബിജെപി അനുഭാവിയുമായ വിനായക പാണ്ഡുരംഗ ബാലിഗയെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയും നഗരത്തിലെ സംഘപരിവാര്‍ നേതാവും വ്യാപാര പ്രമുഖനുമായ നരേഷ് ഷേണായിയുടെ ബാങ്ക് ഇടപാടുകള്‍ പോലീസ് മരവിപ്പിച്ചു. നരേഷ് ഷേണായി ഒളിവിലാണ്. മാര്‍ച്ച് 21നാണ് വിനായക ബാലിഗയെ നഗരമധ്യത്തില്‍ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ അഞ്ചുപേരെ ഇതുവരെ അറസ്റ്റ്‌ചെയ്തിട്ടുണ്ട്.
ഒളിവിലിരുന്ന് നരേഷ് ഷേണായി ഹൈക്കോടതിയിലടക്കം നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണ സംഘം നരേഷിന്റെ ബാങ്കിടപാടുകള്‍ മരവിപ്പിച്ചത്. നമോ ബ്രിഗേഡ് എന്ന സമാന്തര സേനയുടെ സ്ഥാപകനാണ് നരേഷ് ഷേണായി. നരേന്ദ്രമോദിയുടെ ആദരവും ഇയാള്‍ ഏറ്റുവാങ്ങിയിരുന്നു. കര്‍ണാടകയിലെ ഒരു ലോകസഭാംഗത്തിന്റെ കാര്‍ ഡ്രൈവറായിരുന്ന യുവാവും ഈ കേസില്‍ അറസ്റ്റിലായി റിമാന്റിലുണ്ട്.
Keywords: manglore-news-rti-activist-baliga-murder-naresh's-bank-account-freezed
Post a Comment
0 Comments