Type Here to Get Search Results !

Bottom Ad

റമദാനില്‍ ബൈത്തുറഹ്മ പദ്ധതിയുമായി യൂത്ത് ലീഗ്

ബദിയടുക്ക (www.evisionnews.in): റമദാന്‍ റിലീഫിന്റെ ഭാഗമായി യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ ബൈത്തുറഹ്മ ഭവന നിര്‍മാണ പദ്ധതി നടപ്പിലാക്കാന്‍ ബദിയടുക്ക ശിഹാബ് തങ്ങള്‍ സൗദത്തില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ബദിയടുക്ക പഞ്ചായത്ത് പരിധിയിലെ നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. 

അസീസ് പെരഡാല അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം സെക്രട്ടറി മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ചെയര്‍മാന്‍ അന്‍വര്‍ ഓസോണ്‍, ബദ്‌റുദ്ദീന്‍ താസിം, ബഷീര്‍ ഫ്രഡ്‌സ്, റഫീഖ് കേളോട്ട്, ഹൈദറലി കുടുപ്പം കുഴി, ഇഖ്ബാല്‍ ഫുഡ്മാജിക്, നവാസ് കുഞ്ചാര്‍, സക്കീര്‍ ബദിയടുക്ക, ഷഫീക്ക് കാര്‍ബാര്‍, അഹമ്മദാലി പാട്‌ലടുക്ക, ടി എസ് ലത്തീഫ് മാന്യ, ഷാഫി ബിര്‍മിനടുക്ക, ഷരീഫ് പാട്‌ലടുക്ക, മൊയ്തു സീത്താംഗോളി, സഫ്വാന്‍ ചെടേക്കാല്‍, ഇബ്രാഹീം സീതാംഗോളി, മുസ്തഫ സീതാംഗോളി, ജാഫര്‍ പാട്‌ലട്ക്ക പ്രസംഗിച്ചു.

keywords: baithirahma-badiadka-youth_league

Post a Comment

0 Comments

Top Post Ad

Below Post Ad