ഉദുമ സീറ്റ് ഐഎന്‍എല്ലിന് തന്നെയാണെന്നും അതിന് മാറ്റമില്ലെന്നും സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തങ്ങളോട് സിപിഎം ആവശ്യപ്പെട്ടതായും ഐഎന്‍എല്‍ കേന്ദ്രങ്ങള്‍ സൂചന നല്‍കി. മൊയ്തീന്‍ കുഞ്ഞിക്ക് പുറമെ കഴിഞ്ഞ തവണ പാദൂര്‍ കുഞ്ഞാമുവിനെതിരെ മത്സരിച്ച എംഎ ലത്തീഫ്, മുതിര്‍ന്ന ഐഎന്‍എല്‍ നേതാവ് പള്ളിക്കരയിലെ അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, സുബൈര്‍ പടുപ്പ് എന്നിവരുടെ പേരുകളും പാര്‍ട്ടിക്കുള്ളില്‍ സ്ഥാനാര്‍ത്ഥിയായി പ്രചരിക്കുന്നുണ്ട്. സംഘടനാപ്രാഗത്ഭ്യം കണക്കിലെടുത്ത് മൊയ്തീന്‍ കുഞ്ഞിക്കാണ് മുന്‍ തൂക്കം. ചെറിയ പെരുന്നാളിന് മുമ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകും.
ഐഎന്‍എല്ലിന് സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടിയാവുകയാണെങ്കില്‍ ഡിവിഷനില്‍ പൊതു സ്വതന്ത്രനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് എല്‍.ഡി.എഫ് തന്ത്രം മെനയുന്നത്. കോണ്‍ഗ്രസ് നേതാവ് പാദൂര്‍ കുഞ്ഞാമുവിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
Keywords: Kasaragod-news-uduma-division-moideen-inl-

Post a Comment
0 Comments