Type Here to Get Search Results !

Bottom Ad

ബി.ഡി.ജെ.എസിന് കേന്ദ്രബോര്‍ഡുകളുടെ അധ്യക്ഷ പദവിയും ജാനുവിന് ബോര്‍ഡ് അംഗത്വവും

ന്യൂഡല്‍ഹി (www.evisionnews.in): കേരളത്തില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള രണ്ട് ബോര്‍ഡുകളുടെ അധ്യക്ഷ പദവി ലഭിച്ചേക്കും. പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ബോര്‍ഡ്, കോര്‍പ്പറേഷനുകളില്‍ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച.

നാളികേര ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ് എന്നിവയുടെ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വേണമെന്നായിരുന്നു ബി.ഡി.ജെ.എസിന്റെ ആവശ്യം. രണ്ട് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ നലല്‍കാമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് അമിത് ഷാ ഉറിപ്പ് നല്‍കിയതെന്നാണ് സൂചന. നാളികേര ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ് എന്നിവയുടെ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ തന്നെ ലഭിക്കാനാണ് സാധ്യത.

അതേസമയം വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.കെ ജാനുവിനെ പട്ടിക വര്‍ഗ ക്ഷേമബോര്‍ഡ് അംഗമാക്കാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തുന്നത്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad