Type Here to Get Search Results !

Bottom Ad

മോദിക്ക് ആര്‍എസ്എസ് പരിശീലനം നല്‍കിയത് കളവ് പറയാന്‍ -ദിഗ്വിജയ് സിംഗ്

മുംബൈ (www.evisionnews.in): കുട്ടിക്കാലം മുതല്‍ കളവു പറയാനാണു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആര്‍എസ്എസ് പരിശീലനം നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന്റെ പരിഹസം. 

മോദി ചായ വില്‍പനക്കാരനായിരുന്ന കാലത്ത് അദ്ദേഹത്തില്‍നിന്നു ചായ വാങ്ങിക്കുടിച്ച ആരെങ്കിലും ഉണ്ടെങ്കില്‍ രണ്ടു ലക്ഷം രൂപ പ്രതിഫലം നല്‍കും. മോദിക്കൊപ്പം ബിരുദ കോഴ്‌സിനു പഠിച്ച ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കും നല്‍കും രണ്ടു ലക്ഷം. ഹര്‍ഷാരവത്തിനും കൂട്ടച്ചിരികള്‍ക്കുമിടയില്‍ ദിഗ്‌വിജയ് സിംഗ് പ്രഖ്യാപിച്ചു. ചായ് കി ചര്‍ച്ച എന്ന പേരില്‍ സംഘടിപ്പിച്ച കര്‍ഷക റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മോദി മുമ്പു പറഞ്ഞതു മെട്രിക്കുലേഷന്‍വരെയേ പഠിച്ചിട്ടുള്ളൂ എന്നാണ്. ഇപ്പോള്‍ അവകാശപ്പെടുന്നതു ബിരുദധാരി എന്നാണ്. ഒരാള്‍ക്കു വിദ്യാഭ്യാസം കുറവാണെന്നത് ഒരു പ്രശ്‌നമല്ലെന്നും ദിഗ്‌വിജയ് പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad