കാസര്‍കോട് (www.evisionnews.in): മഷിയിട്ട് അരിച്ചുപെറുക്കിയിട്ടും പെരിയയിലെ കേന്ദ്ര സര്‍വകലാശാല കാമ്പസില്‍ ഒരൊറ്റ മാവോവാദിയെ പോലും രഹസ്യ പോലീസിന് കണ്ടെത്താനായില്ല. അതേസമയം സര്‍വകലാശാലയില്‍ നാമമാത്ര അംഗങ്ങളുള്ള സംഘപരിവാര്‍ സംഘടനയായ എബിവിപിയാണ് മാവോവാദി കഥക്ക് പിന്നിലെന്നും വിദ്യാര്‍ത്ഥികള്‍ സംശയം പ്രകടിപ്പിക്കുന്നു.
എണ്ണൂറോളം പേര്‍ പഠിക്കുന്ന കാമ്പസില്‍ എസ്എഫ്‌ഐയും എന്‍എസ്.യു മാണ് പ്രബല വിദ്യാര്‍ത്ഥി സംഘടനകള്‍. എന്നാല്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സദാനന്ദഗൗഡ കാമ്പസിലെത്തിയപ്പോള്‍ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമാണ് വിദ്യാര്‍ത്ഥികള്‍ നടത്തിയത്. പ്രതിഷേധത്തിന് മാവോവാദി തീവ്രതയുടെ മുഖവുമുണ്ടായിരുന്നില്ല.
ഹൈദരാബാദ്, ജെ.എന്‍.യു സര്‍വകലാശാലകളില്‍ ആളിപ്പടര്‍ന്ന ലോകം ഉറ്റുനോക്കിയ വിദ്യാര്‍ത്ഥി മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയിലും വിദ്യാര്‍ത്ഥികളുടെ ഭരണവിരുദ്ധ മുന്നേറ്റങ്ങള്‍ ഉയരുന്നുണ്ടോ എന്ന് സംസ്ഥാന ഇന്റലിജന്‍സിന്റെ കാസര്‍കോട്ടെ എസ്എസ്ബി സിഐഡി വിഭാഗം അന്വേഷിച്ചിരുന്നു. ജില്ലാ മജിസ്‌ട്രേറ്റുകൂടിയായ ജില്ലാ കലക്ടറും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ കാമ്പസില്‍ മാവോവാദികളില്ലെന്നാണ് കണ്ടെത്തിയതെന്ന് കലക്ടര്‍ക്കും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇത് രണ്ടുമാസം മുമ്പ് നടന്ന അന്വേഷണമാണെന്ന് കലക്ടര്‍ ഇ ദേവദാസന്‍ ഇ വിഷന്‍ ന്യൂസിനോട് പറഞ്ഞു.
Keywords: Kasaragod-news-mavisit-collector-periya-bjp
Post a Comment
0 Comments