ഇയാളുടെ മറ്റൊരു ലൈംഗിക വൈകൃതം കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. ലൈംഗിക ബന്ധത്തിനിടെ ഇണയെ പരുക്കേല്‍പിക്കുന്നതില്‍ സുഖം കണ്ടെത്തുന്ന മാനസികാവസ്ഥയ്ക്ക് ഉടമയായിരുന്നു ഇയാളെന്ന് കൂടെ താമസിച്ചിരുന്നവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒമ്പതാം വയസില്‍ അസമിലെ വീടുവിട്ടയാളാണ് അമീറുള്‍. ഇയാളുടെ ജീവിതപശ്ചാത്തലം പോലീസ് അന്വേഷിക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലും ജോലി ചെയ്തിട്ടുള്ള ഇയാള്‍ അവിടെയെല്ലാം സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുക ശീലമായിരുന്നു. ഇതിനെ കൂടെ താമസിക്കുന്നവര്‍ പലതവണ എതിര്‍ക്കുകകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ബന്ധുവായ യുവാവ് നല്‍കിയ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് അമീറുളിനെ പോലീസ് പിടികൂടിയത്. അമീറുളിനൊപ്പം ഒരുമിച്ച് താമസിച്ചിരുന്ന ഇവരാണ് ഇയാളാണ് കൊലപാതകിയെന്ന് വ്യക്തമാക്കിയത്. മൊഴിനല്‍കിയ ശേഷം ഇവര്‍ ബംഗാളിലേക്ക് പോയിരുന്നു. ബന്ധുവായ ഇവരുടെ മകനൊപ്പമാണ് അമീറുള്‍ ആദ്യം കേരളത്തിലെത്തിയത്. പിന്നീട് നിര്‍ണായക മൊഴി നല്‍കിയ ബന്ധുവുമെത്തി.
ജിഷയുമായി അമീറുളിന് ബന്ധമുണ്ടെന്ന വിവരം ആദ്യം വെളിപ്പെടുത്തിയതും ഇവരാണ്. കൃത്യം നിര്‍വഹിച്ച ശേഷം അമീറുള്‍ ആദ്യം എത്തിയത് അവിടെയായിരുന്നു. അപ്പോള്‍ അയാളുടെ വസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നെന്നും ഇവര്‍ മൊഴി നല്‍കി. നാലുമാസം മുമ്പ് ബന്ധുവായ ഇവരെ ചൊല്ലി മറ്റൊരു ബംഗാളിയുമായി ഇയാള്‍ അടിപിടി കൂടിയതായും വിവരം ലഭിച്ചിട്ടുണ്ട്.
Keywords: Kerala-news-ameerul-islam-arrest-jisha

Post a Comment
0 Comments