Type Here to Get Search Results !

Bottom Ad

അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്തില്ല: കടലോരത്തെ പത്തോളം വീടുകള്‍ വെള്ളത്തില്‍

കുമ്പള (www.evisionnew.in): അഴിമുഖത്ത് അടിഞ്ഞുകൂടി മണല്‍ നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് ആരിക്കാടിയിലെയും കോയിപ്പാടിയിലെയും 57 കുടുംബങ്ങള്‍ ദുരിതത്തില്‍. പുഴ കരകവിഞ്ഞുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 47 കുടുംബങ്ങളെ തിങ്കളാഴ്ച രാത്രി മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ജലനിരപ്പ് താഴാത്തതിനാല്‍ കോയിപ്പാടിയിലെ 10 കുടുംബങ്ങളും ദുരിതത്തിലാണ്. കോയിപ്പാടിയിലെ മുഹമ്മദ് കുഞ്ഞി, ഹൈമാവതി, കമലാക്ഷി, സുധാകരന്‍, ബേബി, നബീസ, ഷാനി, ജനാര്‍ദനന്‍, സുശീല, സുരേന്ദ്രന്‍ എന്നിവരുടെ വീടുകള്‍ വെള്ളത്തിലായിട്ടുണ്ട്. 

ഷിറിയപുഴയുടെ അഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ സാധാരണ കാലവര്‍ഷത്തില്‍ ഒലിച്ചു പോകുകയാണ് പതിവ്. എന്നാല്‍ ഇക്കുറി അതുണ്ടായില്ല. അഴിമുഖം മുറിച്ചുമാറ്റാന്‍ നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതുണ്ടായില്ല. ആരിക്കാടിയില്‍ റെയില്‍വേ അണ്ടര്‍ബ്രിഡ്ജിന്റെ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ തിങ്കളാഴ്ച രാത്രിതന്നെ മാറ്റിയിരുന്നു. മഞ്ചേശ്വരം അഡീ. തഹസില്‍ദാര്‍ കെ.ശശിധരഷെട്ടി, കോയിപ്പാടി വില്ലേജ് ഓഫീസര്‍ ലോകേഷ് ബി. ആചാര്യ എന്നിവര്‍ സ്ഥലത്തെത്തി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad