Type Here to Get Search Results !

Bottom Ad

ഭാര്യയെ ആസിഡ് ഒഴിച്ച് പൊള്ളിച്ച ഭര്‍ത്താവ് കോടതിയില്‍ കീഴടങ്ങി

ബന്തടുക്ക (www.evisionnews.in): ഭാര്യയെ ആസിഡ് ഒഴിച്ച് പൊള്ളിച്ച ഭര്‍ത്താവ് ഒന്നരമാസം ഒളിവില്‍ കഴിഞ്ഞതിനുശേഷം കോടതിയില്‍ കീഴടങ്ങി. മാണിമൂല മൊട്ടയില്‍ പാലാറിലെ സതീശനാ (27)ണ് കീഴടങ്ങിയത്. നിരവധി കേസുകളില്‍ പ്രതിയായ സതീശന്‍ ഒരുമാസം റിമാന്‍ഡ് കഴിഞ്ഞ് പുറത്തിറങ്ങിയതിനുശേഷമാണ് മദ്യലഹരിയില്‍ ഭാര്യ പങ്കുണ്ട് സുമിത്ര (26)യുടെ ദേഹത്ത് ആസിഡ് ഒഴിച്ചത്. 

ഗുരുതരമായി പൊള്ളലേറ്റ സുമിത്ര മംഗളൂരു ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇടതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. മുഖത്ത് പൊള്ളലിന്റെ പാടുണ്ട്. ദേഹത്തെ വ്രണങ്ങള്‍ ഉണങ്ങിയിട്ടില്ല. സുമിത്രയുടെ അമ്മ പുഷ്പയുടെ ദേഹത്തും ആസിഡ് വീണ് പൊള്ളിയിരുന്നു. സുമിത്രയുടെ അമ്മ പുഷ്പയുടെ വീട്ടില്‍വെച്ചാണ് സംഭവം. ഒമ്പതും ആറും വയസ്സുള്ള മക്കളുണ്ട്.


Keywords: bandadukka-news-acid-attack

Post a Comment

0 Comments

Top Post Ad

Below Post Ad