തിരുവനന്തപുരം (www.evisionnews.in): സംസ്ഥാനത്ത് ഒരു എം.എല്‍.എ ഉണ്ടെന്ന് കരുതി നിയമം കയ്യിലെടുക്കാമെന്ന് ബി.ജെ.പി ധരിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമമുണ്ടായ സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി രംഗത്ത് വന്ന ചെന്നിത്തല മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്ത് പിഴവുണ്ടായിട്ടുണ്ട്. നടപടികള്‍ ശക്തമായില്ലെങ്കില്‍ ഇത്തരം അക്രമങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
അതേസമയം ബി.ജെ.പി അക്രമത്തെ അപലപിച്ചതിന്റെ പേരില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരായി ഫേസ്ബുക്കില്‍ തെറിയഭിഷേകം തുടങ്ങിക്കഴിഞ്ഞു. കേട്ടാലറക്കുന്ന ഭാഷയിലാണ് ചെന്നിത്തലയെ ആക്രമിക്കുന്നത്.
പാലക്കാട് നെല്ലായ മേഖലയിലെ സി.പി.എം-ബി.ജെ.പി സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ബി.ജെ.പി പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കുന്നതിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് മാദ്ധ്യമ പ്രവര്‍ത്തകരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്&്വംിഷ;തത്. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ശ്യാംകുമാര്‍, റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖകന്‍ ശ്രീജിത്ത് എന്നിവരെ അക്രമികള്‍ മര്‍ദ്ദിക്കുകയും ചെയ്തു. പ്രാദേശിക ചാനലിന്റെ കാമറയും അക്രമികള്‍ തകര്‍ത്തു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Keywords: Kerala-chennithala-news-bjp-facebook-post

Post a Comment
0 Comments