കാസര്‍കോട് (www.evisionnews.in): റമദാന്‍ മാസത്തില്‍ നടത്തുന്ന റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുനിസിപ്പല്‍ 20-ാം വാര്‍ഡ് ഫോര്‍ട്ട് റോഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റിലീഫ് സംഗമവും വാര്‍ഡിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണവും നടത്തി. ഫോര്‍ട്ട് റോഡ് മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന സംഗമം ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു
പ്രസിഡണ്ട് എ.എ അസീസ് അധ്യക്ഷത വഹിച്ചു. പി.വി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അഷ്‌റഫ് എടനീര്‍, സി. അബ്ദുല്ല, അബ്ബാസ് മലബാര്‍, കെ.ഇ ഇബ്രാഹിം, റാഫി കുന്നില്‍, മന്‍സൂര്‍ ഗുഡ്‌വില്‍, സി.പി ഹമീദ്, എ.എ ഷംസുദ്ദീന്‍, മൊയ്തീന്‍ കോളിക്കര, അബു കുണ്ടില്‍, എ.എം അഷ്ഫാഖ്, എസ്.എം സുലൈമാന്‍, കെ.എം ഹാരിസ്, അഹ്മദ് സ്‌കിന്‍, ഡോ. ഷക്കീല്‍ ചൗധരി, റഹീം മാര്‍ക്കറ്റ്, ജുനൈദ് ഫോര്‍ട്ട് റോഡ്, നിഷാദ് സംബന്ധിച്ചു.

Post a Comment
0 Comments