കാസര്‍കോട് (www.evisionnews.in): ഖാസി സി.എം ഉസ്താദിന്റ ദുരൂഹമരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഖാസിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ എന്നിവരുടെ നേതൃത്യത്തില്‍ സംസ്ഥാന നേതാക്കള്‍ നാളെ സമരപന്തലിലെത്തും. സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫിന്റെയും ജില്ലാ, മേഖല, ശാഖ ഭാരവാഹികളും ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് പുതിയ ബസ്റ്റാന്റ് അബൂബക്കര്‍ സിദ്ദീഖ് പള്ളിയില്‍ എത്തിച്ചേരണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അറിയിച്ചു.

Post a Comment
0 Comments