Type Here to Get Search Results !

Bottom Ad

ദേവസ്വം ബോര്‍ഡിന് പിന്നാലെ വഖഫ് നിയമനങ്ങളും പി.എസ്.സിക്ക് വിടും -മന്ത്രി ജലീല്‍

കൊച്ചി (www.evisionnews.in): ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ക്ക് പിന്നാലെ വഖഫ് ബോര്‍ഡിലെ നിയമനങ്ങളും പി.എസ്.സിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൊച്ചി കലൂരിലെ വഖഫ് ബോര്‍ഡ് ആസ്ഥാനം സന്ദര്‍ശിച്ച ശേഷമാണ് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ ഇക്കാര്യം അറിയിച്ചത്. 

നിലവിലെ 22 പോസ്റ്റുകളിലും ഇനി സൃഷ്ടിക്കുന്ന തസ്തികകളിലും പി.എസ്.സി വഴിയാകും നിയമനം നടത്തുക. വഖഫ് സ്വത്തുക്കളുടെ സര്‍വേ നടത്തുന്നതിന് നിയമിച്ച സര്‍വേ കമീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ തുക വിലയിരുത്തുന്നതോടൊപ്പം അഡ്മിനിസ്‌ട്രേറ്റീവ് സോഷ്യല്‍ വെല്‍ഫെയര്‍ ഗ്രാന്റ് വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രത്യേകം രൂപവത്കരിക്കുന്ന റിലീഫ് ഫണ്ട് വിനിയോഗത്തിന് ബോര്‍ഡില്‍ വിവിധ ആവശ്യങ്ങള്‍ക്ക് അപേക്ഷ നല്‍കിയവര്‍ക്ക് പ്രയോജനപ്പെടാവുന്ന തരത്തില്‍ വിവിധ പദ്ധതികള്‍ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് മന്ത്രി വഖഫ് ബോര്‍ഡ് ആസ്ഥാനം സന്ദര്‍ശിച്ചത്.

ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്.സിക്ക് വിടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചപ്പോള്‍ മറ്റു മതവിഭാഗങ്ങളുടെ സ്ഥാപനങ്ങളിലും ഇത്തരം നയം നടപ്പാക്കുമോ എന്ന് ബി.ജെ.പി പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ ചോദിച്ചിരുന്നു. അതേസമയം ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ നടത്താന്‍ പിഎസ്.സിക്ക് സാധിക്കുമെന്നും കമ്മീഷന്‍ ചെയര്‍മാനും വ്യക്തമാക്കിയിരുന്നു.

Keywords: Kerala-news-jaleel-psc
Tags

Post a Comment

0 Comments

Top Post Ad

Below Post Ad