Type Here to Get Search Results !

Bottom Ad

പിലിക്കോട് മുക്കുപണ്ട തട്ടിപ്പ്; പിടിയിലായ മാനേജര്‍ കുറ്റം സമ്മതിച്ചു, അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ചെറുവത്തൂര്‍ (www.evisionnews.in): പിലിക്കോട് സര്‍വീസ് സഹകരണ ബാങ്കിലെ മുക്കുപണ്ട തട്ടിപ്പിന്റെ വ്യാപ്തി പെരുകുന്നു. സുമാര്‍ 80ലക്ഷത്തിലധികം രൂപ മുക്കുപണ്ടം പണയപ്പെടുത്തി അടിച്ചുമാറ്റിയെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയെന്ന് പ്രചരിപ്പിക്കപ്പെട്ട കാലിക്കടവ് ശാഖാ മാനേജര്‍ കെ.വി ശരത്ചന്ദ്രന്‍, അപ്രൈസര്‍ വിവി കുഞ്ഞിരാമന്‍ എന്നിവരെ കേസന്വേഷിക്കുന്ന നീലേശ്വരം സി.ഐ പി. ധനഞ്ജയനും സംഘവും കസ്റ്റഡിയിലെത്തു. ശരത്ചന്ദ്രന്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇരുവരുടെയും അറസ്റ്റ് ശനിയാഴ്ച വൈകിട്ടോടെ രേഖപ്പെടുത്തും. 

കോണ്‍ഗ്രസ് നീലേശ്വരം ബ്ലോക്ക് സെക്രട്ടറി കൂടിയായ ശരത് ചന്ദ്രന്‍ കാലിക്കടവ് ചെറിയ പള്ളിക്ക് സമീപമാണ് താമസം. അപ്രൈസര്‍ കുഞ്ഞിരാമനും ഇതേ നാട്ടുകാരനാണ്. ഇരുവരും ചേര്‍ന്നാണ് ബാങ്കില്‍ വന്‍ തിരിമറി നടത്തി പണം തട്ടിയത്. റിട്ട. അധ്യാപകനായ ടി.വി ഭാസ്‌കരനാണ് ബാങ്ക് പ്രസിഡണ്ട്. 

മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ രൂപീകരിച്ച സഹകരണ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡാണ് പിലിക്കോട് ബാങ്കിലെ തട്ടിപ്പും കണ്ടെത്തിയത്. ബാങ്ക് മാനേജര്‍ ശരത് ചന്ദ്രനെ സസ്‌പെന്റ് ചെയ്തു. തട്ടിപ്പ് സംബന്ധിച്ച് അസിസ്റ്റന്റ് രജിസ്ട്രാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. 56 പേര്‍ വച്ച പണയത്തിലാണ് മുക്കുപണ്ടം കണ്ടത്. കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ഇടപാട് അധികവും നടന്നത്. യഥാര്‍ഥ സ്വര്‍ണത്തിനൊപ്പവും മുക്കുപണ്ടം വച്ചിട്ടുണ്ട്. രേഖയിലുള്ള എട്ട് ആഭരണവും കാണാനില്ല. പരിശോധനയില്‍ ബാങ്ക് ഡയറക്ടര്‍ കെ റിജേഷ്, വനിതാപിഗ്മി കലക്ടര്‍ കബിന, മാവേലി സ്റ്റോര്‍ ജീവനക്കാരന്‍ ദിലീപ് തുടങ്ങിയവരടക്കം 51 പേരുടെ പേരില്‍ പണയപ്പെടുത്തിയ ആഭരണങ്ങള്‍ മുക്കുപണ്ടമെന്ന് കണ്ടെത്തിയിട്ടുണ്ട്. 

Keywords: Kasaragod-news-bank-pilikkod-manager




Post a Comment

0 Comments

Top Post Ad

Below Post Ad