Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എ മ്യൂസിക്കില്‍ പി. അഞ്ജുകൃഷ്ണന് ഒന്നാം റാങ്ക്


കാസര്‍കോട്: (www.evisionnews.in) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എ മ്യൂസിക്കില്‍ പി. അഞ്ജുകൃഷ്ണന് ഒന്നാം റാങ്ക്. പിലാത്തറ ലാസ്യ ഡാന്‍സ് ആന്റ് മ്യൂസിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. സ്‌കൂള്‍ ഹയര്‍സെക്കണ്ടറി കലോത്സവങ്ങളില്‍ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ലളിതഗാനം, മാപ്പിളപ്പാട്ട്, പദ്യം ചൊല്ലല്‍ തുടങ്ങിയവയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കാഞ്ഞങ്ങാട് മഹാകവി പി. സ്മാരകത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പി. കുഞ്ഞിരാമന്‍ നായര്‍ കവിതാലാപന മത്സരത്തില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഒന്നാം സ്ഥാനം നേടിയിരുന്നു. ഉത്തരദേശം ന്യൂസ് എഡിറ്റര്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയുടെയും പി. പത്മിനിയുടെയും മകളാണ്. തായന്നൂര്‍ തോട്ടത്തില്‍ രഞ്ജിത്തിന്റെ ഭാര്യയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad