മംഗളൂരു (www.evisionnews.in): വിധവയായ സ്ത്രീയെ വിവാഹ വാഗ്ദാനം ചെയ്തു മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ മലയാളിയടക്കം മൂന്നു പേര്‍ അറസ്റ്റിലായി. കാസര്‍കോട് ഉപ്പളയിലെ ബാവു (41), സഫ മൂസ, സഫ ജലീല്‍ എന്നിവരെയാണ് ഉള്ളാള്‍ പോലീസ് അറസ്റ്റു ചെയ്തത്. തൊക്കോട്ടു താമസിക്കുന്ന വിധവയായ സ്ത്രീയുടെ പരാതിയിലാണ് അറസ്റ്റ്.
ബാവു ഇവരുമായി വിവാഹ വാഗ്ദാനം നല്‍കി അടുപ്പം സ്ഥാപിക്കുകയും പിന്നീട് ഇയാളും ഇയാളുടെ സുഹൃത്തുക്കളായ മറ്റു രണ്ടു പ്രതികളും മാനഭംഗപ്പെടുത്തുകയും ചെയ്‌തെന്നാണു പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂന്നാഴ്ചത്തേക്കു റിമാന്റ് ചെയ്തു.

Post a Comment
0 Comments