കാസര്‍കോട് (www.evisionnews.in): വോട്ടെണ്ണല്‍ ദിവസം പോലീസ് വാഹനത്തിന് നേരെ ഗ്രാനേഡ് എറിഞ്ഞ കേസില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ പിടിയില്‍. മന്നിപ്പാടി വിവേകാനന്ദ നഗറിലെ പ്രിയേഷാ (26)ണ് പിടിയിലായത്. മെയ് 19ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കേസിനാസ്പദമായ സംഭവം. വിവേകാനന്ദ നഗറില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് പ്രയോഗിച്ച ഗ്രനേഡ് പൊട്ടാതെ വീണപ്പോള്‍ അത് പെറുക്കി പ്രിയേഷ് പോലീസ് വാഹനത്തിന് നേരെയെറിയുകയായിരുന്നു. ഗ്രനേഡ് പൊട്ടി പോലീസ് ജീപ്പിന് കേടുപാട് സംഭവിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ചതിനുമാണ് പ്രിയേഷിനെതിരെ കേസെടുത്തിട്ടുള്ളത്.

Post a Comment
0 Comments