Type Here to Get Search Results !

Bottom Ad

തളിപറമ്പില്‍ കാറില്‍ ലോറിയിടിച്ച് വ്യാപാരി മരിച്ചു; വിദ്യാര്‍ത്ഥിനിയായ മകള്‍ക്കും ഡ്രൈവര്‍ക്കും ഗുരുതരം

കണ്ണൂര്‍: (www.evisionnews.in)കാറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അവസാന വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിനിയെയും കാര്‍ ഡ്രൈവറെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര സ്വദേശിയും വ്യാപാരിയുമായ അബ്ദുല്‍ റഹ്മാന്‍ (60) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിനി ഷംസീദ (24), കാര്‍ ഡ്രൈവര്‍ വടകര, വടക്കുംകരയിലെ വി കെ ഹാരിസ്(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെ തളിപ്പറമ്പിനു സമീപം കുറ്റിക്കോല്‍ ദേശീയ പാതയിലാണ് സംഭവം. രണ്ടു ദിവസത്തെ അവധി കഴിഞ്ഞ ശേഷം ഷംസീദയെ മെഡിക്കല്‍ കോളേജിലെത്തിക്കുന്നതിനു ഹോണ്ടാസിറ്റി കാറില്‍ പോവുകയായിരുന്നു അബ്ദുല്‍ റഹ്മാന്‍. കുറ്റിക്കോലില്‍ എത്തിയപ്പോള്‍ എതിര്‍ഭാഗത്തുനിന്നും എത്തിയ മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറി കാറിലിടിച്ചാണ് അപകടം. കൂട്ടിയിടിയില്‍ തകര്‍ന്ന കാറിനെ 50 മീറ്റര്‍ ദൂരേയ്ക്കു തള്ളിയ ശേഷമാണ് ലോറി നിന്നത്. അബ്ദുല്‍ റഹ്മാന്‍ കാറിനകത്തു നിന്നു പുറത്തെടുക്കുന്നതിനു മുമ്പു തന്നെ മരിച്ചിരുന്നു.

Keywords: Kannur-Accedent-Death-Car

Tags

Post a Comment

0 Comments

Top Post Ad

Below Post Ad